Why you shouldn't support facebook's free basics
‘നെറ്റ് ന്യൂട്രാലിറ്റി’ ആക്റ്റിവിസത്തിന് ഇന്ത്യ സാക്ഷ്യം വഹിച്ച വർഷമാണ് കടന്നുപോകുന്നത്. ഇന്റർനെറ്റ് സ്വാതന്ത്ര്യം ആവശ്യപ്പെട്ടുകൊണ്ട് ഒട്ടേറെ ഇന്റർനെറ്റ് അധിഷ്ഠിത സംരംഭകരും അഭിഭാഷകരും എയർടെലും ഫേസ്‌ബുക്കും പോലുള്ള കമ്പനികൾക്ക് എതിരെ രംഗത്തുണ്ട്. എന്താണ് യഥാർത്ഥത്തിൽ നെറ്റ് ന്യൂട്രാലിറ്റി? എന്തുകൊണ്ടാണ് അവർ നെറ്റ്‌ന്യൂട്രാലിറ്റിക്ക് എതിരെ പോരാടുന്നത്? ഫ്രീ ബേസിക്സിലുള്ള പ്രശ്നമെന്താണ്? പ്രശ്നം മനസ്സിലാക്കാനും ശരിയായ തീരുമാനം എടുക്കാനും ആളുകളെ ബോധവത്കരിക്കുന്നതിനായി ന്യൂസ് മിനുട്ട് പ്രസിദ്ധീകരിച്ച വീഡിയോ