My ramblings

സൗത്ത് ലൈവില്‍ പ്രസിദ്ധീകരിച്ചത് വിവിധ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിവിധതരത്തില്‍ വിലയീടാക്കുന്നത് (ഡിഫറന്‍ഷ്യല്‍ പ്രൈസിങ്) നിരോധിച്ചുകൊണ്ട് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(TRAI) കഴിഞ്ഞ ദിവസം പുറത്തിറക്കിയ വിജ്ഞാപനം ആഗോളതലത്തില്‍ പ്രശംസ പിടിച്ചുപറ്റിക്കൊണ്ടിരിക്കുകയാണ്. ‘ഇന്റര്‍നെറ്റ് ചിലരുടെ മാത്രം കുത്തകയാവാന്‍ അനുവദിക്കില്ല’ എന്ന് ട്രായ് വിജ്ഞാപനത്തെ അനുകൂലിച്ചുകൊണ്ട് കമ്യൂണിക്കേഷന്‍സ് മന്ത്രിയായ രവിശങ്കര്‍ പ്രസാദും രംഗത്തെത്തിയതും ആശാവഹമാണ്. തരംഗങ്ങളെ കുത്തകവത്കരിക്കപ്പെടുന്ന തരത്തിലേക്കെത്തിക്കുമായിരുന്ന അവസ്ഥയാണ് ട്രായ് വിജ്ഞാപനത്തിലൂടെ തടയപ്പെട്ടിരിക്കുന്നത്. ഉപയോക്താക്കളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്ന തരത്തില്‍ രൂപപ്പെടുത്തിയിട്ടുള്ള പ്രസ്തുത വിജ്ഞാപനം പലതരത്തിലും സവിശേഷമായ ഒന്നാണ്. വിവിധ തരത്തിലുള്ള ഇന്റര്‍നെറ്റ് ഉപയോക്താക്കളേയും കമ്പനികളേയും സംബന്ധിച്ചും ആഗോളതലത്തിലുള്ള നെറ്റ്‌ന്യൂട്രാലിറ്റി സംവാദങ്ങളെ സംബന്ധിച്ചും ഈ വിജ്ഞാപനം പ്രസക്തമാവുന്നത് എങ്ങിനെ എന്ന് ഒന്ന് വിശകലനം ചെയ്യുന്നത് നന്നായിരിക്കും. ... Read More
സൗത്ത് ലൈവില്‍ പ്രസിദ്ധീകരിച്ചത് എന്താണ് നെറ്റ് ന്യൂട്രാലിറ്റി? അടിസ്ഥാനപരമായി ഒരു ഇന്റർനെറ്റ് ഉപയോക്താവ് ഉപയോഗിക്കുന്നത് ഡാറ്റയാണ്. വീഡിയോ, ഓഡിയോ, ചിത്രങ്ങൾ, വെബ് പേജുകൾ(ടെക്സ്റ്റ്) എന്നിവയൊക്കെ ഡാറ്റയാണ്. ഓരോരുത്തരും ഉപയോഗിക്കുന്ന ഡാറ്റയുടെ അളവനുസരിച്ചാണ് ഇന്റർനെറ്റ് സേവനദാതാവ് പണം ഈടാക്കുന്നത്. ഇത്തരത്തിലുള്ള എല്ലാ ഡാറ്റയ്ക്കും തുല്ല്യ പരിഗണനകൊടുക്കുന്ന രീതിയിലുള്ള ഇന്റർനെറ്റിനെ ന്യൂട്രൽ ഇന്റർനെറ്റ് എന്നു പറയുന്നു. ഇന്റർനെറ്റ് സെർവീസ് പ്രൊവൈഡർമാരും ഗവണ്മെന്റും ഈ ഡാറ്റയെ പക്ഷപാതപരമായി കാണുന്നില്ല. ഒരേ അളവിലുള്ള ഡാറ്റ ഉപയോഗിക്കുന്നതിന് (അത് വീഡീയോയോ ടെക്സ്റ്റോ ഇമേജോ എന്തുമാവട്ടെ) ഉപയോക്താവിന് ഒരേ ചിലവായിരിക്കും. എന്തു തരത്തിലുള്ള സേവനമാണ് ഇന്റർനെറ്റിൽ നിന്ന് ഉപയോഗിക്കണ്ടത് എന്ന് അതിനുള്ള ചിലവിനെക്കുറിച്ച് ചിന്തിക്കാതെ തന്നെ ഉപയോക്താവിന് തിരഞ്ഞെടുക്കാവുന്നതാണ്. ... Read More
‘നെറ്റ് ന്യൂട്രാലിറ്റി’ ആക്റ്റിവിസത്തിന് ഇന്ത്യ സാക്ഷ്യം വഹിച്ച വർഷമാണ് കടന്നുപോകുന്നത്. ഇന്റർനെറ്റ് സ്വാതന്ത്ര്യം ആവശ്യപ്പെട്ടുകൊണ്ട് ഒട്ടേറെ ഇന്റർനെറ്റ് അധിഷ്ഠിത സംരംഭകരും അഭിഭാഷകരും എയർടെലും ഫേസ്‌ബുക്കും പോലുള്ള കമ്പനികൾക്ക് എതിരെ രംഗത്തുണ്ട്. എന്താണ് യഥാർത്ഥത്തിൽ നെറ്റ് ന്യൂട്രാലിറ്റി? എന്തുകൊണ്ടാണ് അവർ നെറ്റ്‌ന്യൂട്രാലിറ്റിക്ക് എതിരെ പോരാടുന്നത്? ഫ്രീ ബേസിക്സിലുള്ള പ്രശ്നമെന്താണ്? പ്രശ്നം മനസ്സിലാക്കാനും ശരിയായ തീരുമാനം എടുക്കാനും ആളുകളെ ബോധവത്കരിക്കുന്നതിനായി ന്യൂസ് മിനുട്ട് പ്രസിദ്ധീകരിച്ച വീഡിയോ

Books Read in 2015
24 December 2015

Here is the list of books I read in 2015. The order is in which I read them. The City of joy – by Dominique Lapierre The honey gatherers – by Mimlu Sen Adultery – by Paulo Coelho 20 Things I Learned about Browsers and the Web – by Min Li Chan How to be a programmer – by Robert L. Read Your Guide to Healthy Sleep – by National Heart, Lung, and Blood Institute Guide to OCR for Indic Scripts – Document Recognition and Retrieval – editted by Venu Govindaraju Fanny Hill, or Memoirs of a Woman of Pleasure by John Cleland Management Tips: From Harvard Business Review – by Harvard Business School Press ഒരു ഫോട്ടോഗ്രാഫറുടെ ഓര്‍മ്മക്കുറിപ്പുകള്‍ – by Raymond Depardon ബ്ലഡി മേരി – by Subhash Chandran Working On My Novel by Cory Arcangel മാംസനിബദ്ധമല്ല രാഗം – by V T Gopalakrishnan ഫ്രാന്‍സിസ് ഇട്ടിക്കോര – by T. ... Read More
മലയാളനാട് വെബ് മാഗസിനില്‍ പ്രസിദ്ധീകരിച്ചത് എണ്ണൂറ്റി അൻപത്തൊൻപത് അശ്ലീല-വെബ്സൈറ്റുകൾ കേന്ദ്രസർക്കാർ നിശബ്ദമായി നിരോധിച്ചത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. മാറിവരുന്ന ഗവണ്മെന്റുകൾക്ക് ഇന്റനെറ്റ് എന്നും ഒരു കീറാമുട്ടി തന്നെയായിരുന്നു. ദ്രുതഗതിയിൽ വളരുന്ന സാങ്കേതികവിദ്യയുടെ അനേകായിരം കൈകളെക്കുറിച്ച് തെല്ലും ബോധമില്ലാതെ, ഇന്റർനെറ്റിലെ വിവരവിനിമയത്തിന്റെ നിയന്ത്രണം തങ്ങളുടെ മർക്കടമുഷ്ടിയിലൊതുക്കാമെന്ന ഗവണ്മെന്റിന്റെ കുടിലചിന്തകൾ ഇതിനു മുൻപും വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും വിധേയമായിട്ടുണ്ട്. വിവിധ ലോക രാഷ്ട്രങ്ങൾ നടത്തിവരുന്ന ഇന്റർനെറ്റ് സെൻസർഷിപ്പിങ്ങിനെയും സർവൈലൻസിനെയും പറ്റി പഠിക്കുന്ന ഓപ്പൺനെറ്റ് ഇനീഷ്യേറ്റീവ്, ഇന്ത്യയെ സെലക്റ്റീവ് ഫിൽട്ടറിങ് നടത്തുന്ന രാജ്യങ്ങളിലൊന്നായിട്ടാണ് തരം തിരിച്ചിരിക്കുന്നത്. ഈ സെലക്റ്റീവ് ഫിൽട്ടറിങ്, പൊളിറ്റിക്കൽ,സോഷ്യൽ കണ്ടന്റുകളിന്മേലും ഏർപ്പെടുത്തിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. ഓപ്പൺനെറ്റ് ഇനീഷ്യേറ്റീവിന്റെ റിപ്പോർട്ടിൽ ടെക്നോളജിയെക്കുറിച്ച് അറിവില്ലാതെ സെൻസർഷിപ്പ് ഏർപ്പെടുത്തുന്നതിനെയും , വ്യക്തമായ കാരണങ്ങളില്ലാതെ വെബ്സൈറ്റുകൾക്ക് മേൽ നിരോധനം അടിച്ചേല്പിക്കുന്നതിനെയും എതിരെ പരിഹാസങ്ങളും വിമർശനങ്ങളും ഉണ്ടായിട്ടുള്ള കാര്യം എടുത്തു പറയുന്നുണ്ട്. ... Read More