കമ്പ്യൂട്ടറിലെ സ്വാതന്ത്ര്യസമരം

മനു­ഷ്യ­ജീ­വി­ത­ത്തില്‍ കാ­ത­ലായ മാ­റ്റ­ങ്ങള്‍ സൃ­ഷ്ടി­ച്ച കണ്ടു പി­ടു­ത്ത­മാ­യി­രു­ന്നു കമ്പ്യൂ­ട്ട­റി­ന്റേ­ത്. സങ്കീര്‍­ണ്ണ­വും ഒരു­പാ­ട് സമ­യ­ച്ചി­ല­വു­ള്ള­തു­മായ നി­ര­വ­ധി കാ­ര്യ­ങ്ങള്‍ ഞൊ­ടി­യി­ട­യില്‍ ചെ­യ്തു­തീര്‍­ക്കാന്‍ സഹാ­യ­ക­മാ­ണെ­ന്ന­തി­നാല്‍ കമ്പ്യൂ­ട്ടര്‍ പ്ര­ചു­ര­പ്ര­ചാ­രം നേ­ടു­ക­യും മനു­ഷ്യ­ന്റെ ശാ­സ്ത്ര, സാ­ങ്കേ­തിക നേ­ട്ട­ങ്ങ­ളില്‍ വി­സ്മ­രി­ക്കാ­നാ­വാ­ത്ത പങ്കു വഹി­ക്കു­ക­യും ചെ­യ്തു. ഒരു കൂ­ട്ടം ഇല­ക്ട്രോ­ണി­ക്‌‌ നിര്‍­ദ്ദേ­ശ­ങ്ങള്‍­ക്ക­നു­സൃ­ത­മാ­യാ­ണു് കമ്പ്യൂ­ട്ട­റു­കള്‍ പ്ര­വര്‍­ത്തി­ക്കുക. ഇത്ത­രം ഇല­ക്ട്രോ­ണി­ക്‌‌ നിര്‍­ദ്ദേ­ശ­ങ്ങ­ളെ കമ്പ്യൂ­ട്ടര്‍ പ്രോ­ഗ­്രാ­മു­കള്‍ എന്നു­വി­ളി­ക്കു­ന്നു. കമ്പ്യൂ­ട്ട­റി­നു മന­സി­ലാ­വു­ന്ന ഭാ­ഷ­യില്‍ ഇത്ത­രം പ്രോ­ഗ­്രാ­മു­കള്‍ എഴു­തു­ന്ന­വ­രാ­ണു് കമ്പ്യൂ­ട്ടര്‍ പ്രോ­ഗ­്രാ­മ്മര്‍­മാര്‍. ഒരു പ്ര­ത്യേക പ്ര­ശ്നം പരി­ഹ­രി­ക്കു­ന്ന­തി­നാ­യി രചി­ക്ക­പ്പെ­ട്ട, പര­സ്പ­ര­സ­ഹ­ക­ര­ണ­ത്തോ­ടെ പ്ര­വര്‍­ത്തി­ക്കു­ന്ന സങ്കീര്‍­ണ്ണ­മായ ഒരു­കൂ­ട്ടം കമ്പ്യൂ­ട്ടര്‍ പ്രോ­ഗ­്രാ­മു­കള്‍ ചേര്‍­ന്ന­താ­ണ് സോ­ഫ്റ്റ്‌‌വെ­യര്‍.

ഒരു പ്ര­ശ്നം പരി­ഹ­രി­ക്കു­ന്ന­തി­നാ­യി കമ്പ്യൂ­ട്ട­റി­നു നല്കു­ന്ന ഒരു കൂ­ട്ടം നിര്‍­ദ്ദേ­ശ­ങ്ങ­ളാ­ണു് കമ്പ്യൂ­ട്ടര്‍ പ്രോ­ഗ­്രാ­മു­ക­ളെ­ന്നു പറ­ഞ്ഞു­വ­ല്ലോ. ഇത് രണ്ടു സം­ഖ്യ­ക­ളു­ടെ തുക കണ്ടു പി­ടി­ക്കുക എന്ന­തു­പോ­ലെ­യു­ള്ള ലളി­ത­മായ പ്ര­ശ്ന­ങ്ങള്‍ മു­തല്‍ ഒരു ബഹി­രാ­കാശ റോ­ക്ക­റ്റി­ന്റെ ഗതി നിര്‍­ണ്ണ­യി­ക്കു­ന്ന­തു­പോ­ലെ­യു­ള്ള സങ്കീര്‍­ണ്ണ­മായ പ്ര­ശ്ന­ങ്ങള്‍ വരെ­യാ­കാം. ചു­രു­ക്കി­പ്പ­റ­ഞ്ഞാല്‍ ഓരോ പ്രോ­ഗ­്രാ­മും കമ്പ്യൂ­ട്ട­റി­നോ­ടു പറ­യു­ന്ന­ത് ഒരു പ്ര­ശ്നം എങ്ങി­നെ പരി­ഹ­രി­ക്കാ­മെ­ന്നാ­ണു്. കമ്പ്യൂ­ട്ട­റി­ന്റെ പ്രാ­രംഭ കാ­ല­ങ്ങ­ളില്‍ ഇത്ത­രം പ്രോ­ഗ­്രാ­മു­കള്‍ എഴു­തി­യു­രു­ന്ന­ത് ഈ രം­ഗ­ത്ത് പഠനം നട­ത്തു­ന്ന­വ­രാ­യി­രു­ന്നു. ശാ­സ്ത്ര, സാ­ങ്കേ­തിക രം­ഗ­ത്തെ പ്ര­ശ്ന­ങ്ങ­ളെ­ക്കു­റി­ച്ച് പഠി­ക്കാ­നും ഇത്ത­രം പ്ര­ശ്ന­ങ്ങള്‍­ക്കു­ത്ത­രം കണ്ടെ­ത്താ­നു­മാ­യി­രു­ന്നു ഇവര്‍ ശ്ര­മി­ച്ചി­രു­ന്ന­ത് വി­ജ്ഞാ­ന­കു­തു­കി­ക­ളും ബു­ദ്ധി­രാ­ക്ഷ­സ­ന്മാ­രു­മാ­യി­രു­ന്ന ഇത്ത­രം വ്യ­ക്തി­കള്‍ ഹാ­ക്കര്‍­മാര്‍ എന്ന­റി­യ­പ്പെ­ട്ടു. ബൗ­ദ്ധിക സം­വാ­ദ­ങ്ങ­ളി­ലേര്‍­പ്പെ­ടു­ന്ന­തി­ലും കു­ഴ­പ്പം പി­ടി­ച്ച പ്ര­ശ്ന­ങ്ങള്‍ പരി­ഹ­രി­ക്കു­ന്ന­തി­ലും ആന­ന്ദം കണ്ടെ­ത്തിയ ഇവരെ നയി­ച്ചി­രു­ന്ന ചാ­ല­ക­ശ­ക്തി ഓരോ പ്ര­ശ്ന­വും പരി­ഹ­രി­ക്കു­മ്പോള്‍ ലഭി­ച്ചി­രു­ന്ന ആത്മ­സം­തൃ­പ്തി­യും അത് മറ്റു­ള്ള­വ­രു­മാ­യി പങ്കു­വ­ക്കു­മ്പോള്‍ കി­ട്ടു­ന്ന അം­ഗ­ീ­കാ­ര­വു­മാ­യി­രു­ന്നു. അതി­നാല്‍ തന്നെ പ്ര­ശ്ന­ങ്ങള്‍ പരി­ഹ­രി­ക്കു­ന്ന മു­റ­യ്ക്ക് തന്നെ അവ പങ്കു വെ­ക്ക­പ്പെ­ട്ടു. ഓരോ പ്ര­ശ്ന­വും പരി­ഹ­രി­ക്കാന്‍ രചി­ക്ക­പ്പെ­ട്ട പ്രോ­ഗ­്രാ­മു­കള്‍ പി­ന്നീ­ട് ആവ­ശ്യ­മു­ള്ള സ്ഥ­ല­ങ്ങ­ളില്‍ പു­ന­രു­പ­യോ­ഗം ചെ­യ്യ­പ്പെ­ട്ടു.

കമ്പ്യൂ­ട്ടര്‍ അധി­ഷ്ഠിത വ്യാ­വ­സാ­യി­ക­വ­ത്ക­ര­ണം വന്ന­പ്പോ­ഴാ­ണു് കമ്പ്യൂ­ട്ടര്‍ ജന­കീ­യ­മാ­വു­ന്ന­ത്. തു­ടര്‍­ന്നു­ണ്ടാ­യ­ത് ചരി­ത്ര­മാ­ണു്. കോ­ടി­ക്ക­ണ­ക്കി­നു ബി­ല്യണ്‍ ഡോ­ള­റു­ക­ളു­ടെ കൊ­ടു­ക്കല്‍ വാ­ങ്ങല്‍ നട­ക്കു­ന്ന അന്താ­രാ­ഷ്ട്ര വ്യ­വ­സാ­യ­മാ­യി കമ്പ്യൂ­ട്ടര്‍ സോ­ഫ്റ്റ്‌‌വെ­യര്‍ വ്യ­വ­സാ­യം വളര്‍­ന്നു. മൈ­ക്രോ­സോ­ഫ്‌‌റ്റും ആപ്പി­ളും പോ­ലെ­യു­ള്ള ആഗോള ഭീ­മ­ന്മാര്‍ സൃ­ഷ്ടി­ക്ക­പ്പെ­ട്ടു. ഉയര്‍­ന്ന ശമ്പ­ള­വും മി­ക­ച്ച ജീ­വി­ത­ശൈ­ലി­യും സ്വ­പ്നം കണ്ട് നി­ര­വ­ധി ആളു­കള്‍ ഇത്ത­രം കമ്പ­നി­ക­ളില്‍ ജോ­ലി­ക്ക് ചേര്‍­ന്നു. സി­ലി­ക്കണ്‍ വാലി പോ­ലെ­യു­ള്ള ഐടി നഗ­ര­ങ്ങള്‍ ലോ­ക­ത്ത­ങ്ങോ­ള­മി­ങ്ങോ­ളം മു­ള­ച്ചു പൊ­ന്തി. പണം വീ­ണ്ടും വീ­ണ്ടും കു­മി­ഞ്ഞു കൂടി. വമ്പ­ന്മാര്‍ സൃ­ഷ്ടി­ക്ക­പ്പെ­ടു­ക­യും നശി­പ്പി­ക്ക­പ്പെ­ടു­ക­യു­മു­ണ്ടാ­യി. ആഗോള കു­ത്ത­ക­കള്‍ തമ്മി­ലു­ള്ള കി­ട­മ­ത്സ­ര­ങ്ങ­ളും നിയമ യു­ദ്ധ­ങ്ങ­ളും പെ­രു­കി. നാം ഇന്നു കാ­ണു­ന്ന തര­ത്തി­ലു­ള്ള സോ­ഫ്റ്റ്‌‌വെ­യര്‍ ലോകം സൃ­ഷ്ടി­ക്ക­പ്പെ­ട്ടു.

അറിവ് ശക്തി­യാ­ണു്. സ്വാ­ഭാ­വി­ക­മാ­യും ലാ­ഭേ­ച്ഛ­യോ­ടെ പ്ര­വര്‍­ത്തി­ച്ചി­രു­ന്ന ഓരോ വ്യ­ക്തി­യും, ഓരോ കമ്പ­നി­യും ഈ ശക്തി തനി­ക്കു­മാ­ത്ര­മാ­ക്ക­ണ­മെ­ന്ന് ആഗ­്ര­ഹി­ച്ചു. ഇതി­നാ­യ­വര്‍ സോ­ഫ്റ്റ്‌‌വെ­യര്‍ പേ­റ്റ­ന്റു­കള്‍ നിര്‍­മ്മി­ച്ചു, സ്വ­ന്ത­മാ­ക്കി. ലൈ­സന്‍­സു­ക­ളും സൃ­ഷ്ടി­ക്ക­പ്പെ­ട്ടു. ആത്യ­ന്തി­ക­മാ­യി ഇവ­യു­ടെ ലക്ഷ്യം അറി­വി­നെ പൂ­ട്ടി­യി­ട­ലാ­യി­രു­ന്നു. എന്നാല്‍ ഈ വ്യ­വ­സ്ഥി­തി­യോ­ടു പൊ­രു­താന്‍ ചി­ലര്‍ രം­ഗ­ത്തു വന്നു.

![Stallman](http://swathanthram.in/images/stallman.jpg) റി­ച്ചാര്‍­ഡ് സ്റ്റാള്‍­മാന്‍. (കട­പ്പാ­ട്: വി­ക്കി­മീ­ഡിയ കോ­മണ്‍­സ്. അനു­മ­തി: പൊ­തു­സ­ഞ്ച­യം)

ഇങ്ങ­നെ­യാ­ണു് സ്വ­ത­ന്ത്ര­സോ­ഫ്റ്റ്‌‌വെ­യര്‍ പ്ര­സ്ഥാ­നം ഉട­ലെ­ടു­ക്കു­ന്ന­ത്. 1970­ക­ളില്‍ ഹാ­ക്കര്‍ കമ്യൂ­ണി­റ്റി­ക­ളില്‍ സ്വ­ത­ന്ത്ര­സോ­ഫ്റ്റ്‌‌വെ­യര്‍ ആശ­യ­ങ്ങള്‍ പ്ര­ച­രി­ക്കാന്‍ തു­ട­ങ്ങി. 1983 – ല്‍ മസാ­ച്ചു­സാ­റ്റ് സ്കോ­ള­റും ഹാ­ക്ക­റു­മായ റി­ച്ചാര്‍­ഡ് സ്റ്റാള്‍­മാന്‍ ഗ്നു പ്രൊ­ജ­ക്റ്റ് പ്ര­ഖ്യാ­പി­ച്ച­തോ­ടെ സ്വ­ത­ന്ത്ര സോ­ഫ്റ്റ്‌‌വെ­യര്‍ പ്ര­സ്ഥാ­നം ലോ­ക­ശ്ര­ദ്ധ­യാ­കര്‍­ഷി­ക്കാന്‍ തു­ട­ങ്ങി. സര്‍­വ്വ­സ്വ­ത­ന്ത്ര­മായ ഒരു ഓപ്പ­റേ­റ്റി­ങ് സി­സ്റ്റം നിര്‍­മ്മി­ക്കുക എന്ന­താ­യി­രു­ന്നു ഗ്നു പ്രൊ­ജ­ക്റ്റി­ന്റെ ലക്ഷ്യം. തു­ടര്‍­ന്ന് സ്വ­ത­ന്ത്ര­സോ­ഫ്റ്റ്‌‌വെ­യര്‍ പ്ര­സ്ഥാ­ന­ത്തെ പി­ന്തു­ണ­ക്കാ­നാ­യി “സ്വ­ത­ന്ത്ര­സോ­ഫ്റ്റ്‌‌വെ­യര്‍ , സ്വ­ത­ന്ത്ര­സ­മൂ­ഹം” എന്ന മു­ദ്രാ­വാ­ക്യ­മു­യര്‍­ത്തി­ക്കൊ­ണ്ട് റി­ച്ചാര്‍­ഡ് സ്റ്റാള്‍­മാ­ന്റെ നേ­തൃ­ത്വ­ത്തില്‍ 1985 ഒക്ടോ­ബര്‍ 4 നു് ഫ്രീ­സോ­ഫ്റ്റ്‌‌വെ­യര്‍ ഫൗ­ണ്ടേ­ഷന്‍ (FSF) എന്ന സംഘടന സ്ഥാ­പി­ക്ക­പ്പെ­ട്ടു. തു­ടര്‍­ന്നി­ങ്ങോ­ട്ട് സ്വ­ത­ന്ത്ര­സോ­ഫ്റ്റ്‌‌വെ­യര്‍ പ്ര­ച­രി­പ്പി­ക്കു­ന്ന­തില്‍ വ്യാ­പൃ­ത­മാ­വു­ക­യും നി­ര­വ­ധി സ്വ­ത­ന്ത്ര­സോ­ഫ്റ്റ്‌‌വെ­യര്‍ ലൈ­സന്‍­സു­കള്‍ രചി­ക്കു­ക­യും ചെ­യ്തു­കൊ­ണ്ട് സ്വ­ത­ന്ത്ര­സോ­ഫ്റ്റ്‌‌വെ­യര്‍ പ്ര­സ്ഥാ­ന­ത്തി­ന്റെ നട്ടെ­ല്ലാ­യി ഫ്രീ സോ­ഫ്റ്റ്‌‌വെ­യര്‍ ഫൗ­ണ്ടേ­ഷന്‍ പ്ര­വര്‍­ത്തി­ച്ചു.

1989ല്‍ ഗ്നു ജന­റല്‍ പബ്ലി­ക് ലൈ­സന്‍­സ് എന്ന സ്വ­ത­ന്ത്ര­സോ­ഫ്റ്റ്‌‌വെ­യര്‍ ലൈ­സന്‍­സ് റി­ച്ചാര്‍­ഡ് സ്റ്റാള്‍­മാന്‍ രചി­ച്ചു. ഗ്നു പ്രൊ­ജ­ക്റ്റി­ന്റെ ഭാ­ഗ­മാ­യി രചി­ക്ക­പ്പെ­ട്ട പ്രോ­ഗ­്രാ­മു­കള്‍­ക്കു­പ­യോ­ഗ­ി­ക്കാ­നാ­യി­രു­ന്നു ഇത് രചി­ക്ക­പ്പെ­ട്ട­ത്. തു­ടര്‍­ന്ന് 1991ല്‍ ഇതി­ന്റെ രണ്ടാം പതി­പ്പും (GPLv2), 2007 ജൂണ്‍ 29ന് മൂ­ന്നാം പതി­പ്പും (GPLv3) പ്ര­സി­ദ്ധീ­ക­രി­ക്ക­പ്പെ­ട്ടു. സ്വ­ത­ന്ത്ര­സോ­ഫ്റ്റ്‌‌വെ­യര്‍ എന്നാ­ലെ­ന്ത് എന്ന് കൃ­ത്യ­മാ­യി വി­ശ­ദീ­ക­രി­ക്കു­ന്ന­വ­യാ­ണു് ഈ ലൈ­സന്‍­സു­കള്‍. ഇന്ന് പ്ര­സി­ദ്ധീ­ക­രി­ക്ക­പ്പെ­ട്ട സ്വ­ത­ന്ത്ര സോ­ഫ്റ്റ്‌‌വെ­യ­റു­ക­ളില്‍ ഏതാ­ണ്ട് 65 ശത­മാ­ന­ത്തോ­ളം GPL ലൈ­സന്‍­സി­ലു­ള്ള­താ­ണു്. ഗ്നു ലൈ­സന്‍­സു­കള്‍­ക്ക് പുറമേ അപ്പാ­ച്ചെ ലൈ­സന്‍­സ്, ആര്‍­ട്ടി­സ്റ്റി­ക്‌‌സ് ലൈ­സന്‍­സ്, ബെര്‍­ക്കെ­ലി ഡാ­റ്റാ­ബേ­സ് ലൈ­സന്‍­സ് എന്നി­ങ്ങ­നെ നി­ര­വ­ധി സ്വ­ത­ന്ത്ര സോ­ഫ്റ്റ്‌‌വെ­യര്‍ ലൈ­സന്‍­സു­ക­ളു­ണ്ട്. ഇവ­യി­ലേ­തെ­ങ്കി­ലും ലൈ­സന്‍­സി­ന­നു­സൃ­ത­മാ­യി ഒരു പ്രോ­ഗ­്രാം/സോ­ഫ്റ്റ്‌‌വെ­യര്‍ പ്ര­സി­ദ്ധീ­ക­രി­ക്കു­മ്പോ­ഴാ­ണു് അത് സ്വ­ത­ന്ത്ര­സോ­ഫ്‌‌റ്റ്‌‌വെ­യ­റാ­വു­ന്ന­ത്.

എന്താ­ണ് സ്വ­ത­ന്ത്ര­സോ­ഫ്റ്റ്‌‌വെ­യര്‍? Link to heading

ഉപ­യോ­ക്താ­വി­ന്റെ­യും സമൂ­ഹ­ത്തി­ന്റെ­യും സ്വാ­ത­ന്ത്ര്യ­ങ്ങ­ളെ മാ­നി­ക്കു­ന്ന സോഫ്‌‌റ്റ്‌‌വെ­യ­റു­ക­ളെ സ്വ­ത­ന്ത്ര­സോ­ഫ്റ്റ്‌‌വെ­യര്‍എ­ന്നു വി­ളി­ക്കാം. ചു­രു­ക്കി­പ്പ­റ­ഞ്ഞാല്‍ , ഒരു സോ­ഫ്റ്റ്‌‌വെ­യര്‍ ഉപ­യോ­ഗ­ി­ക്കാ­നും, പകര്‍­പ്പെ­ടു­ക്കാ­നും, വി­ത­ര­ണം ചെ­യ്യാ­നും, അതി­നെ­ക്കു­റി­ച്ച് പഠി­ക്കാ­നും, മാ­റ്റ­ങ്ങള്‍ വരു­ത്താ­നും മെ­ച്ച­പ്പെ­ടു­ത്താ­നു­മു­ള്ള സ്വാ­ത­ന്ത്ര്യ­ങ്ങള്‍ ഉപ­യോ­ക്താ­വി­നു­ണ്ടാ­യി­രി­ക്കും. അതാ­യ­ത് വി­ല­യു­ടെ അടി­സ്ഥാ­ന­ത്തി­ല­ല്ല,മറി­ച്ച് നമു­ക്ക് ലഭി­ക്കു­ന്ന സ്വാ­ത­ന്ത്ര്യ­ത്തി­ന്റെ അടി­സ്ഥാ­ന­ത്തി­ലാ­ണ് ഒരു സോ­ഫ്റ്റ്‌‌വെ­യര്‍ സ്വ­ത­ന്ത്ര­മാ­വു­ന്ന­ത്.

ഫ്രീ­സോ­ഫ്റ്റ്‌‌വെ­യര്‍ ഫൗ­ണ്ടേ­ഷ­ന്റെ ഉദാ­ഹ­ര­ണം ഉദ്ധ­രി­ച്ചാല്‍ “free” as in “free speech,” not as in “free beer”.

ഈ സ്വാ­ത­ന്ത്ര്യ­ങ്ങള്‍ ലഭി­ച്ചെ­ങ്കില്‍ മാ­ത്ര­മേ ഉപ­യോ­ക്താ­ക്കള്‍­ക്ക് ആ പ്രോ­ഗ­്രാ­മി­നെ പൂര്‍­ണ്ണ­മാ­യും നി­യ­ന്ത്രി­ക്കാന്‍ സാ­ധി­ക്കു­ക­യു­ള്ളൂ. മറി­ച്ചാ­ണെ­ങ്കില്‍ . പ്ര­സ്തുത പ്രോ­ഗ­്രാം ഉപ­യോ­ക്താ­വി­നെ­യാ­വും നി­യ­ന്ത്രി­ക്കുക. അതാ­യ­ത് ഉപ­യോ­ക്താ­വി­നെ­ക്കാള്‍ പ്രോ­ഗ­്രാ­മ­റാ­യി­രി­ക്കും പ്രോ­ഗ­്രാ­മി­നെ നി­യ­ന്ത്രി­ക്കു­ന്ന­ത്. അങ്ങി­നെ ഉപ­യോ­ക്താ­വ് പ്രോ­ഗ­്രാ­മ­റു­ടെ നി­യ­ന്ത്ര­ണ­ത്തി­ലാ­വും. അതു­കൊ­ണ്ടാ­ണു് സ്വ­ത­ന്ത്ര­മ­ല്ലാ­ത്ത (പ്രൊ­പ്രൈ­റ്റ­റി) സോ­ഫ്റ്റ്‌‌വെ­യര്‍ നീ­തി­യു­ക്ത­മ­ല്ലാ­ത്ത അധി­കാ­ര­ത്തി­ന്റെ ഉപ­ക­ര­ണ­ങ്ങ­ളാ­ണ് എന്ന് വി­ല­യി­രു­ത്ത­പ്പെ­ടു­ന്ന­ത്.

താ­ഴെ­ക്കൊ­ടു­ത്തി­രി­ക്കു­ന്ന നാ­ലു­ത­രം സ്വാ­ത­ന്ത്ര്യ­ങ്ങള്‍ നിര്‍­ബ­ന്ധ­മാ­യും ഉണ്ടെ­ങ്കില്‍ മാ­ത്ര­മേ ഒരു സോ­ഫ്റ്റ്‌‌വെ­യര്‍ സ്വ­ത­ന്ത്ര­മാ­ണ് എന്നു പറ­യാന്‍ സാ­ധി­ക്കു­ക­യു­ള്ളൂ.

  • ഏതൊരാവശ്യത്തിനും വേണ്ടി ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം(സ്വാതന്ത്ര്യം 0).
  • പ്രസ്തുത പ്രോഗ്രാം എങ്ങിനെ പ്രവര്‍ത്തിക്കുന്നു എന്ന് പഠിക്കാനും, തന്റെ ആവശ്യാനുസൃതം അതില്‍ മാറ്റങ്ങള്‍ വരുത്താനുമുള്ള സ്വാതന്ത്ര്യം(സ്വാതന്ത്ര്യം 1). പ്രസ്തുത പ്രോഗ്രാമിന്റെ സോഴ്സ് കോഡ് (കമ്പ്യൂട്ടറിനു മനസിലാവുന്ന ഭാഷയില്‍ രചിക്കപ്പെട്ട നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ഫയല്‍) ലഭ്യമായാല്‍ മാത്രമേ ഈ സ്വാതന്ത്ര്യം പ്രാപ്തമാവുകയുള്ളൂ.
  • പ്രസ്തുത പ്രോഗ്രാം പുനര്‍വിനിമയം നടത്താനുള്ള സ്വാതന്ത്ര്യം. തന്റെ കയ്യിലുള്ള ഒരു പ്രോഗ്രാം അയല്‍ക്കാരനു നല്കി സഹായിക്കാന്‍ കഴിയണം(സ്വാതന്ത്ര്യം 2).
  • പ്രോഗ്രാമില്‍ മാറ്റങ്ങള്‍ വരുത്തിയതിനു ശേഷം പുനര്‍വിനിമയം നടത്താനുള്ള സ്വാതന്ത്ര്യം (സ്വാതന്ത്ര്യം 3). ഇങ്ങനെ ചെയ്യുന്നതിലൂടെ ഒരാള്‍ വരുത്തുന്ന മാറ്റങ്ങളുടെ ഗുണഫലങ്ങള്‍ സമൂഹത്തിനാകെ ലഭ്യമാക്കാനുള്ള അവസരം ഉറപ്പുവരുത്തുന്നു. സോഴ്സ്കോഡ് ലഭ്യമായാല്‍ മാത്രമേ ഈ സ്വാതന്ത്ര്യവും നടപ്പില്‍ വരുത്താന്‍ സാധിക്കുകയുള്ളൂ.

ഈ നാലു സ്വാ­ത­ന്ത്ര്യ­ങ്ങള്‍ ഉറ­പ്പു വരു­ത്തു­ന്നു­വെ­ങ്കില്‍ മാ­ത്ര­മേ ഒരു സോ­ഫ്റ്റ്‌‌വെ­യര്‍ സ്വ­ത­ന്ത്ര­സോ­ഫ്‌‌റ്റ്‌‌വെ­യ­റാ­വു­ക­യു­ള്ളൂ.

സൗ­ജ­ന്യ­മ­ല്ല, സ്വ­ത­ന്ത്രം Link to heading

ജന­ങ്ങള്‍­ക്കി­ട­യില്‍ സര്‍­വ്വ­സാ­ധാ­ര­ണ­മായ ഒരു തെ­റ്റി­ദ്ധാ­ര­ണ­യാ­ണി­ത്. പണം കൊ­ടു­ക്കാ­തെ സൗ­ജ­ന്യ­മാ­യി ലഭി­ക്കു­ന്ന സോഫ്‌‌റ്റ്‌‌വെ­യ­റു­ക­ളെ­ല്ലാം സ്വ­ത­ന്ത്ര സോഫ്‌‌റ്റ്‌‌വെ­യ­റു­ക­ളാ­ണെ­ന്ന് പലരും കരു­താ­റു­ണ്ട്. ഇത് ശരി­യ­ല്ല. പണം കൊ­ടു­ക്കാ­തെ ലഭി­ക്കു­ന്ന സോഫ്‌‌റ്റ്‌‌വെ­യ­റു­ക­ളെ­ല്ലാം സ്വ­ത­ന്ത്ര­സോ­ഫ്‌‌റ്റ്‌‌വെ­യ­റു­ക­ളാ­വ­ണ­മെ­ന്നി­ല്ല. കൂ­ടാ­തെ പണം കൊ­ടു­ത്തു വാ­ങ്ങു­ന്ന സോഫ്‌‌റ്റ്‌‌വെ­യ­റു­ക­ളില്‍ പലതും സ്വ­ത­ന്ത്ര സോഫ്‌‌റ്റ്‌‌വെ­യ­റു­ക­ളാ­യെ­ന്നും വരാം.

വ്യാ­പാ­ര­ല­ക്ഷ്യ­ത്തോ­ടെ­യ­ല്ലാ­തെ നിര്‍­മ്മി­ക്കു­ന്ന സോഫ്‌‌റ്റ്‌‌വെ­യ­റു­കള്‍ മാ­ത്ര­മാ­വ­ണം സ്വ­ത­ന്ത്ര­സോ­ഫ്‌‌റ്റ്‌‌വെ­യ­റു­കള്‍ എന്നു­മി­ല്ല. വ്യാ­പാ­രോ­ദ്ദേ­ശ്യ­ത്തോ­ടെ നിര്‍­മ്മി­ക്ക­പ്പെ­ടു­ന്ന സ്വ­ത­ന്ത്ര­സോ­ഫ്‌‌റ്റ്‌‌വെ­യ­റു­ക­ളു­മു­ണ്ട്. സ്വ­ത­ന്ത്ര­സോ­ഫ്‌‌റ്റ്‌‌വെ­യ­റു­ക­ളി­ല­ധി­ഷ്ഠി­ത­മാ­യി വ്യ­വ­സാ­യം നട­ത്തു­ന്ന റെഡ് ഹാ­റ്റ് പോ­ലു­ള്ള കമ്പ­നി­ക­ളു­മു­ണ്ട്. ആത്യ­ന്തി­ക­മാ­യി മേല്‍ പറഞ്ഞ നാലു തരം സ്വാ­ത­ന്ത്ര്യ­ങ്ങള്‍ മാ­നി­ക്കു­ന്ന­വ­യാ­ണോ പ്ര­സ്തുത സോ­ഫ്റ്റ്‌‌വെ­യര്‍ എന്ന­തു­മാ­ത്ര­മാ­ണു് ഇത് നിര്‍­ണ്ണ­യി­ക്കു­ന്ന ഘടകം. സോഫ്‌‌റ്റ്‌‌വെ­യ­റി­ന്റെ വി­ല­യ­ല്ല.

നമു­ക്കും കൈ­കോര്‍­ക്കാം Link to heading

കമ്പ്യൂ­ട്ട­റു­ക­ളി­ല്ലാ­ത്ത ഒരു നാ­ളി­നെ­ക്കു­റി­ച്ച് ഇനി ചി­ന്തി­ക്കുക സാ­ധ്യ­മ­ല്ല. അത്ര­ത്തോ­ളം നമ്മു­ടെ നി­ത്യ­ജീ­വി­ത­ത്തി­ന്റെ ഭാ­ഗ­മാ­യി അവ മാ­റി­യി­രി­ക്കു­ന്നു. നി­ത്യ­ജീ­വി­ത­ത്തില്‍ കമ്പ്യൂ­ട്ട­റു­കള്‍ ഉപ­യോ­ഗ­ി­ക്കു­ക­യും സ്വാ­ത­ന്ത്ര്യ­ത്തെ മാ­നി­ക്കു­ക­യും ചെ­യ്യു­ന്ന വ്യ­ക്തി­കള്‍ എന്ന നി­ല­ക്ക് സ്വ­ത­ന്ത്ര­സോ­ഫ്‌‌റ്റ്‌‌വെ­യ­റു­ക­ളെ നമ്മു­ടെ ജീ­വി­ത­ത്തി­ന്റെ ഭാ­ഗ­മാ­ക്കാന്‍ ഇനി­യും അമാ­ന്തി­ച്ചു­കൂ­ടാ. സ്വ­ത­ന്ത്ര­സോ­ഫ്‌‌റ്റ്‌‌വെ­യ­റു­കള്‍ ഇന്ന് വള­രെ­യ­ധി­കം ജന­കീ­യ­മാ­ണു്. ഫ്രീ സോ­ഫ്റ്റ്‌‌വെ­യര്‍ ഗ്രൂ­പ്പു­കള്‍ നമ്മു­ടെ പ്ര­ദേ­ശ­ങ്ങ­ളി­ലൊ­ക്കെ പ്ര­വര്‍­ത്തി­ക്കു­ന്നു­ണ്ടാ­വാം. കേ­ര­ള­ത്തില്‍ തി­രു­വ­ന­ന്ത­പു­രം ഫ്രീ­സോ­ഫ്റ്റ്‌‌വെ­യര്‍ യൂ­സേ­ഴ്സ് ഗ്രൂ­പ്പ് , ഇന്ത്യന്‍ ലി­ന­ക്സ് യൂ­സേ­ഴ്സ് ഗ്രൂ­പ്പ് കൊ­ച്ചി, സ്വ­ത­ന്ത്ര­മ­ല­യാ­ളം കമ്പ്യൂ­ട്ടി­ങ്ങ് തു­ട­ങ്ങിയ കൂ­ട്ടാ­യ്മ­കള്‍ വളരെ സജീ­വ­മാ­ണു്. തൃ­ശ്ശൂ­രും പാ­ല­ക്കാ­ട്ടും മല­പ്പു­റ­ത്തും കോ­ഴി­ക്കോ­ട്ടും ഫ്രീ­സോ­ഫ്റ്റ്‌‌വെ­യര്‍ ഗ്രൂ­പ്പു­ക­ളു­ണ്ട്. സ്വ­ത­ന്ത്ര­സോ­ഫ്‌‌റ്റ്‌‌വെ­യ­റു­ക­ളി­ലേ­ക്കു­ള്ള മാ­റ്റ­ത്തി­നി­ട­യില്‍ സം­ശ­യ­നി­വാ­ര­ണ­ത്തി­നും അറി­വു­പ­ങ്കു­വെ­ക്കു­ന്ന­തി­നും ഇത്ത­രം ഗ്രൂ­പ്പു­കള്‍ വള­രെ­യ­ധി­കം സഹാ­യി­ക്കും ഉടനെ തന്നെ ഇത്ത­രം കൂ­ട്ടാ­യ്മ­ക­ളു­ടെ ഭാ­ഗ­മാ­വൂ, ഇത്ത­ര­ത്തി­ലു­ള്ള കൂ­ടു­തല്‍ കൂ­ട്ടാ­യ്മ­കള്‍ തു­ട­ങ്ങൂ.