← Notes

Petition Against Ayyankali - 1914

📚 Source
🌳 Evergreen
Created: Jan 19, 2025
Updated: Jan 19, 2025

Source Information

  • Date: December 12, 1914
  • Type: Petition submitted to the Diwan
  • Submitted by: Nair landlords against Ayyankali and his group
  • Compiled by: Kunnukuzhi S. Mani

Original Text

(അയ്യൻകാളിക്കും സംഘത്തിനുമെതിരെ നായർ പ്രമാണിമാർ 1914 ഡിസംബർ 12 നു ദിവാന് സമർപ്പിച്ച നിവേദനത്തിൽ നിന്നും.

സമാഹരിച്ചത്: കുന്നുകുഴി എസ്. മണി)

“അയ്യൻകാളിയുടെ സംഘത്തിൽ ഇപ്പോൾ രണ്ടായിരത്തിലധികം പുലയന്മാർ ചേർന്നു തോക്കു, ഈട്ടി,കുന്തം, ചുരട്ടുവാൾ, വെട്ടുപിച്ചാത്തി, വെട്ടുകത്തി, കണ്ടക്കോടാലി ഇവകളോടുകൂടി പ്രധാനമായി നായന്മാരായ അടിയങ്ങളെയും മറ്റും കുപ്പപ്പാടുകളിൽ കയറി അബാലവൃദ്ധം അപമാനിക്കാനും അപായപ്പെടുത്താനും കുപ്പപ്പാടുകളെ പലവിധത്തിൽ നശിപ്പിക്കാനും മുതലുകളെ അപഹരിക്കാനും സന്നദ്ധമായിരിക്കുന്നതും അവർ അപ്രകാരം നടത്തുമെന്നുള്ളതുമാകുന്നു. അങ്ങനെ ആയാൽ തിരുമനസ്സിലെ പ്രജകളായ അടിയങ്ങൾ മുതലായവർ നാമാവശേഷമായി തീരുന്നതുമാണ്.”

“ഈ സംഗതി നടത്തുകയും നടത്തിപ്പിക്കുകയും ചെയ്തു വരുന്നത് പുലയന്മാരിൽ പ്രധാനി എന്നു നടിച്ചു നടക്കുന്ന വെങ്ങാനൂർ പെരുംകാലി വിലയിലു പുല അയ്യൻകാളിയും മറ്റനേകം പുലയന്മാരും കൂടിയാവുന്നു. പരമ്പരാഗതമായി അതിനീചന്മാരെന്നും അടിയങ്ങൾ മുതലായി എല്ലാ വർഗ്ഗക്കാരിൽ നിന്നും വളരെ അകലെ നിറുത്തി അനുവർത്തിച്ചു വന്നവരും അടിയങ്ങളുടെ അടിമകളും ആയിരുന്ന ഈ പുലവർഗക്കാർക്ക് ഇത്രത്തോളം അഹംഭാവവും അനീതികളും വരുത്തി വച്ചിട്ടുള്ളത് ‘രക്ഷാസൈന്യക്കാർ’ എന്ന കൂട്ടരും വേറെ അവരിൽനിന്നും ചിലരും അവർക്ക് സഹായിയായി നേമം സർക്കിൾ ഇൻസ്പെക്ടർ അവറുകളും കൂടിയാവുന്നു എന്നറിയുന്നു.”

Context

This is a historical document showing the resistance faced by Ayyankali, a social reformer and leader of the Pulaya community in Kerala, as he organized his community for social justice and rights.

Atomic Notes

This document could inform notes on:

  • Ayyankali and social reform movements
  • Caste system in Kerala
  • Historical resistance to social justice movements
  • Social justice movements
  • Kerala history
  • Caste system
  • Social reform

Source: Historical document from December 12, 1914 (compiled by Kunnukuzhi S. Mani)